തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വേദനയായി മാറിയ കവളപ്പാറയിലെ ഉരുൾപൊട്ടലുണ്ടായ സ്ഥലത്തേക്ക് സഹായമെത്തിക്കാൻ തിരുവനന്തപുരത്തെ മാധ്യമപ്രവർത്തകരുടെ നേതൃത്വത്തിൽ നാളെ ലോറി പുറപ്പെടുന്നു.
ഉരുൾപൊട്ടലിൽ 63 പേരെ കാണാതായ നിലമ്പൂരിലെ കവളപ്പാറയിലെയും സമീപപ്രദേശങ്ങളിലെയും ദുരിതാശ്വാസ ക്യാംപുകളിലേക്കാണ് സഹായമെത്തിക്കുക. സഹായം നൽകാൻ സന്നദ്ധരായവർ വസ്ത്രങ്ങളും പെട്ടെന്ന് കേടാകാത്ത ഭക്ഷണങ്ങളുമാണ് എത്തിക്കേണ്ടത്. നാളെ രാവിലെ ഏഴ് മുതൽ വൈകീട്ട് മൂന്ന് മണി വരെ തിരുവനന്തപുരം പ്രസ് ക്ലബ്ബാണ് കളക്ഷൻ പോയന്റായി ്പരവർത്തിക്കുന്നത്. പ്രസ്ക്ലബ്ബിലെ താഴെയുള്ള ഹാളിലാണ് സാധനങ്ങൾ എത്തിക്കേണ്ടത്.
സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള അടിവസ്ത്രം, പാവാട, മാക്സി, ലുങ്കി, പുതപ്പ്, തോർത്ത്, കുട്ടികൾക്കുള്ള വസ്ത്രങ്ങൾ, സാനിറ്ററി നാപ്കിൻ, ലാക്ടോജൻ കേടാകാത്ത ഭക്ഷണ പദാർത്ഥങ്ങൾ, മെഴുകുതിരി തുടങ്ങിയ സാധനങ്ങളാണ് ആവശ്യം. സാധനങ്ങൾ കളക്ട് ചെയ്ത ശേഷം നാളെ തന്നെ വാഹനം കവളപ്പാറയിലേക്ക് തിരിയ്ക്കും.
Discussion about this post