കണ്ണൂര്‍: കനത്ത മഴയില്‍ തകര്‍ന്ന വീടിനുള്ളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയ സുരക്ഷാഉദ്യോഗസ്ഥര്‍ കണ്ടത് മാസങ്ങള്‍ പഴക്കമുള്ള സ്ത്രീയുടെ മൃതദേഹം. കോര്‍ജാന്‍ യുപി സ്കൂളിനു സമീപം പ്രഫുല്‍നിവാസില്‍ താമസിക്കുന്ന രൂപ(70)യെയാണ് മരിച്ചനിലയില്‍ കണ്ടത്. അവശനിലയിലായ മറ്റൊരു സ്ത്രീയെയും വീട്ടില്‍ കണ്ടെത്തി.
മരിച്ച നിലയില്‍ കണ്ടെത്തിയ രൂപയുടെ സഹോദരി പ്രഫുല്ലയെയാണ് അവശനിലയില്‍ കണ്ടെത്തിയത്. ഇവര്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതായി നാട്ടുകാര്‍ പറയുന്നു. ഓടിട്ട ഇവരുടെ വീട് വെള്ളിയാഴ്ച ആറരയോടെ മഴയില്‍ തകര്‍ന്നുവീണതിനെ തുടര്‍ന്നാണ് അഗ്നിരക്ഷാസേന രക്ഷാപ്രവര്‍ത്തനത്തിനായി പോയത്.
പുറത്തു നിന്നും വിളിച്ചിട്ടും ആരും കേള്ക്കാത്തിതിനെ തുടര്‍ന്ന് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് വാതില്‍ പൊളിച്ച് ഉള്ളില്ക്കടക്കുകയായിരുന്നു. പിന്നീട് നടത്തിയ തെരച്ചിലിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം. മാസങ്ങള്ക്കുമുന്പേ മരിച്ചതാകുമെന്ന് പോലീസ് പറഞ്ഞു. കണ്ണൂര്‍ സ്പിന്നിങ് മില്‍ ജീവനക്കാരിയായിരുന്നു രൂപ.
Discussion about this post