തിരുവനന്തപുരം: ബസ് ചാര്‍ജ്ജ് വര്‍ധിക്കുമെന്ന് ഉറപ്പായി. ഓര്‍ഡിനറി ബസുകള്‍ക്ക് ഒരു രൂപയുടേയും ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ക്ക് രണ്ടു രൂപയുടേയും വര്‍ധനയും പരിഗണനയില്‍. സ്വകാര്യ ബസുടമകള്‍ നിലവിലെ നിരക്കില്‍ നിന്ന് മൂന്നു രൂപയുടെ വര്‍ധനവ് ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ എതിര്‍ക്കുകയായിരുന്നു.
അതേസമയം, ഇപ്പോള്‍ പരിഗണനയിലുള്ള ഒരു രൂപയുടെ വര്‍ധന ഉണ്ടായാല്‍ മിനിമം ചാര്‍ജ്ജ് എട്ടില്‍ നിന്ന് ഒമ്പതു രൂപയായി വര്‍ധിക്കും. ഫാസ്റ്റു ബസുകളുടെ നിരക്ക് പത്തില്‍ നിന്ന് പന്ത്രണ്ടുമാകും. സൂപ്പര്‍ ഫാസ്റ്റുകളുടെ നിരക്കില്‍ വലിയ വര്‍ധന ഉണ്ടാകില്ല. ഫെയര്‍ സ്റ്റേജില്‍ ചെറിയ നിരക്ക് വര്‍ധനയാണ് ഉദ്ദേശിക്കുന്നത്.
നിരക്ക് വര്‍ധന മണ്ഡലകാലത്തിന് മുമ്പ് വേണമെന്നാണ് കെഎസ്ആര്‍ടിസിയുടെ ആവശ്യം. എന്നാല്‍ അതിനുള്ള സാധ്യത വിരളമാണ്. പമ്പ നിലയ്ക്കല്‍ ബസ് ചാര്‍ജ് വളരെക്കൂടുതലാണെന്ന ആക്ഷേപം ഇപ്പോള്‍ തന്നെ നില്‍ക്കുന്നുണ്ട്.
ഈ സാഹചര്യത്തില്‍ തിടുക്കപ്പെട്ട് ചര്‍ജ്ജ് വര്‍ധന വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. കൂടാതെ ഡീസലിന്റെ വിലയില്‍ നേരിയ കുറവുണ്ടായതു കൂടി പരിഗണിച്ചാണ് തീരുമാനം. ബസ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്ക് അടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നാണ് ബസുടമകള്‍ പറയുന്നത്. ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചുണ്ട്. ഉടന്‍ പരിഹാരം കാണമെന്ന് ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രന് സ്വകാര്യ ബസുടമകളെ അറിയിച്ചിട്ടുണ്ട്.
ഡീസല്‍ വില വര്‍ധനയെ തുടര്‍ന്ന് സ്വകാര്യ ബസുകള്‍ പലയിടത്തും ഓട്ടം നിര്‍ത്തിയിരിക്കുന്ന അവസ്ഥയിലാണ്. ടാക്സ് അടയ്ക്കാതെ ബസുകള്‍ ഓട്ടം നിര്‍ത്തിയിട്ടിരിക്കുന്നതിനാല്‍ ഈ വകയിലും മോട്ടാര്‍ വാഹന വകുപ്പിന് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
Discussion about this post