കൽപ്പറ്റ: കേരളത്തിൽ പേമാരി തുടരുന്നതോടെ ഉരുൾപ്പെട്ടലിൽ തകർന്നടിഞ്ഞ വയനാടിനെ ആശ്വസിപ്പിക്കാൻ എംപി രാഹുൽഗാന്ധി നാളെ എത്തും. വൈകുന്നേരത്തോടെ അദ്ദേഹം കോഴിക്കോട് എത്തുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. രാഹുൽ ഗാന്ധിയുടെ മണ്ഡലം ഉൾപ്പെടുന്ന മലപ്പുറം, വയനാട് കളക്ട്രേറ്റുകൾ കേന്ദ്രീകരിച്ചായിരിക്കും രാഹുലിന്റെ പ്രവർത്തനം. ആദ്യം മലപ്പുറവും പിന്നീട് വയനാടും രാഹുൽ സന്ദർശിക്കും. മഴക്കെടുതി തുടരുന്ന മറ്റിടങ്ങളിൽ രാഹുൽ സന്ദർശിക്കുമോ എന്നത് വ്യക്തമല്ല. കാലവർഷക്കെടുതി ഇക്കുറി ഏറ്റവുമധികം ബാധിച്ച സ്ഥലങ്ങളിലൊന്നാണ് വയനാട്.
സംസ്ഥാനത്തെ കാലവർഷക്കെടുതി നേരിടാൻ ഇന്നലെ തന്നെ രാഹുൽ ഗാന്ധി ഇടപെടൽ നടത്തിയിരുന്നു. കേരളത്തിലെ പേമാരിയും വയനാട്ടിലെ ഉരുൾപൊട്ടലും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അറിയിച്ച രാഹുൽ ഗാന്ധി അടിയന്തര സഹായങ്ങൾ ആവശ്യപ്പെട്ടിരുന്നു. കാലവർഷക്കെടുതി നേരിടാൻ കേരള സർക്കാരിന് എല്ലാ സഹായങ്ങളും ചെയ്യുമെന്ന് പ്രധാനമന്ത്രി ഉറപ്പും നൽകിയതായി രാഹുൽ ഗാന്ധിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു.
അതേസമയം, വനാടിനെ ആശങ്കയിലാഴ്ത്തി ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടർ ഇന്ന് (10ാം തീയതി ശനിയാഴ്ച) വൈകുന്നേരം 3 മണിക്ക് തുറക്കും. 8.5 ക്യുമെക്സ്, അതായത് ഒരു സെക്കന്റിൽ 8500 ലിറ്റർ വെള്ളം, എന്ന നിലയിലായിരിക്കും തുറക്കുന്നത്. പരിഭ്രാന്തരാകേണ്ട യാതൊരു ആവശ്യവും ഇല്ല. ബാണാസുര സാഗറിന്റെ ജലനിർഗ്ഗമന പാതയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
അതേസമയം, ദുരിതപ്പെയ്ത്ത് തുടരുന്ന വയനാട്ടിലേക്ക് എംപി രാഹുൽ ഗാന്ധി നാളെ വൈകുന്നേരത്തോടെ എത്തും. വൈകുന്നേരത്തോടെ രാഹുൽ ഗാന്ധി കോഴിക്കോട് എത്തുമെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. രാഹുൽഗാന്ധിയുടെ മണ്ഡലം ഉൾപ്പെടുന്ന മലപ്പുറം, വയനാട് കളക്ട്രേറ്റുകൾ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനം. ആദ്യം മലപ്പുറവും പിന്നീട് വയനാട് സന്ദർശിക്കും. മറ്റിടങ്ങളിൽ രാഹുൽ എത്തുമോയെന്നത് വ്യക്തമല്ല.
അതേസമയം, വയനാട് പുത്തുമല ദുരന്തം എത്ര പേർ കുടുങ്ങി എന്നത് ഇപ്പോഴും വ്യക്തമല്ല. ഇവരെ കുറിച്ച് ഒരു വിവരവും ആർക്കും അറിയില്ലെന്ന് മന്ത്രി എകെ ശശീന്ദ്രൻ. സ്ഥല പരിചയമുള്ള പ്രാദേശിക രക്ഷാ പ്രവർത്തകരെ കൂടുതൽ രക്ഷാപ്രവർത്തനത്ത് ഉപയോഗിക്കാൻ ശ്രമിക്കും. പുത്തുമലയിൽ രക്ഷാ പ്രവർത്തനങ്ങൾ അതീവ ദുഷ്കരമാണെന്നാണ് റിപ്പോർട്ട്. ജെസിബി പോലുള്ളവ എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ് ഇപ്പോൾ.
രക്ഷാപ്രവർത്തനം മനുഷ്യസാധ്യമായ അവസ്ഥയിൽ അല്ല പ്രദേശത്തിന്റെ കിടപ്പെന്ന് രക്ഷാപ്രവർത്തക സംഘം. ശക്തമായ മഴയെത്തുടർന്ന് സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 43 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കും. പുത്തുമല, കവളപ്പാറ എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവരെ ഇതുവരെയും കണ്ടെത്താനായിട്ടില്ല.
Discussion about this post