പത്തനംതിട്ട; മണിയാര്‍ ഡാമിലെ അഞ്ച് സ്പില്‍ വേ ഷട്ടറുകളും ഉയര്‍ത്തി. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം ഒഴുക്കി വിടുന്നത്. അതിനാല്‍ നദീതീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
അതെസമയം ജില്ലയിലെ പ്രധാന ഡാമുകളായ കക്കി – ആനത്തോടില്‍ സംഭരണശേഷിയുടെ മുപ്പതു ശതമാനം മാത്രമേ വെള്ളമുള്ളൂവെന്നും കളക്ടര്‍ പറഞ്ഞു. പമ്പ ഡാമില്‍ അമ്പതു ശതമാനവും. കനത്ത മഴ രണ്ടോ മൂന്നോ ദിവസവും കൂടി ഇതുപോലെ തുടര്‍ന്നാല്‍ മാത്രമേ ഇത് തുറക്കേണ്ടുന്ന സാഹചര്യം വരികയുള്ളൂവെന്നും കളക്ടര്‍ വ്യക്തമാക്കി. മൂഴിയാര്‍ റിസര്‍വോയറിന്റെ ഷട്ടറുകള്‍ ഇതു വരെ തുറന്നിട്ടില്ല.
നിലവില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട യാതൊരു ആവശ്യവുമില്ല. ജാഗ്രത പുലര്‍ത്തിയാല്‍ മാത്രം മതിയെന്നും കളക്ടര്‍ അറിയിച്ചു.
Discussion about this post