തൃശ്ശൂര്‍: വൈദ്യുതി ടവറിന്റെ അറ്റകുറ്റപ്പണിക്ക് പോയ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥന്‍ തോണി മറിഞ്ഞ് മുങ്ങിമരിച്ചു. കെഎസ്ഇബി വിയ്യൂര്‍ ഓഫീസിലെ അസി. എഞ്ചിനീയര്‍ ബൈജു ആണ് മരിച്ചത്.
പുന്നയൂര്‍ക്കുളത്ത് വൈദ്യുതി ടവറിന് അറ്റകുറ്റപണിക്കായി പോകവേയാണ് ബൈജു സഞ്ചരിച്ചിരുന്ന തോണി മറിഞ്ഞ് അപകടമുണ്ടായത്. മഴയെ തുടര്‍ന്ന് കനത്ത ദുരിതത്തിലാണ് തൃശ്ശൂര്‍.
കഴിഞ്ഞ തവണ പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച ചാലക്കുടിയില്‍ 30 ക്യാമ്പുകള്‍ തുറന്നു. 627 കുടുംബങ്ങളില്‍ നിന്ന് 2547 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഇരുകരകളിലെയും ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.