കോഴിക്കോട്: കനത്തമഴയും പരിസരങ്ങളിലെ ഉരുൾപൊട്ടലും ജലപ്രവാഹം വർധിപ്പിച്ചതിനാൽ കക്കയം ഡാം അൽപസമയത്തിനുള്ളിൽ തുറക്കും. മൂന്ന് അടി വരെയാണ് ഡാം ഷട്ടറുകൾ തുറക്കുകയെന്നാണ് വിവരം. ഇതിനാൽ പ്രദേശത്തുള്ള എല്ലാവരും ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
നിലവിൽ 45 സെന്റീമീറ്റർ ആണ് ഡാം തുറന്നിരിക്കുന്നത്. വലിയ അളവിൽ വെള്ളം വരാൻ സാധ്യതയുള്ളതുകൊണ്ട് തീരത്തുള്ളവരെ മാറ്റിപാർപ്പിക്കാൻ പഞ്ചായത്തുകൾക്ക് നിർദേശം നൽകി.
ഇതിനിടെ, മൂലമറ്റം കോട്ടമല റോഡിന്റെ ആശ്രമം ഭാഗം മുതലുള്ള റോഡ് ഒലിച്ചു പോയി.
Discussion about this post