നിറഞ്ഞ് കവിഞ്ഞ് ചാലക്കുടിപ്പുഴ; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍! ജാഗ്രതാ നിര്‍ദേശം

അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ ശക്തി കൂടിയതിനാല്‍ ഇവിടങ്ങളിലേക്ക് വിനോദ സഞ്ചാരികള്‍ക്ക് കര്‍ശന വിലക്കുണ്ട്.

ചാലക്കുടി: സംസ്ഥാനത്ത് വീണ്ടും ശക്തിപ്രാപിച്ച് കാലവര്‍ഷം. ചാലക്കുടിയില്‍ കനത്ത മഴയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുഴ കരകവിഞ്ഞ് ഒഴുകുകയാണ്. അതിനാല്‍ തീരത്തുള്ളവര്‍ ജാഗ്രതപാലിക്കണമെന്നാണ് പോലീസ് നല്‍കുന്ന നിര്‍ദേശം.

പറമ്പിക്കുളത്തു നിന്നും ആളിയാറിലേക്ക് വെള്ളം തുറന്നുവിടുന്ന കനാലില്‍ തടസമുണ്ടായതിനാല്‍ ചാലക്കുടിപ്പുഴയില്‍ ഇനിയും ജലനിരപ്പ് ഉയരുമെന്നാണ് അധികൃതര്‍ നല്‍കുന്ന നിര്‍ദേശം. അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ ശക്തി കൂടിയതിനാല്‍ ഇവിടങ്ങളിലേക്ക് വിനോദ സഞ്ചാരികള്‍ക്ക് കര്‍ശന വിലക്കുണ്ട്.

ചാലക്കുടിപുഴയുടെ തീരത്ത് നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നത് തുടരുകയാണ്. ചാലക്കുടിയുടെ താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളം കയറിയിരിക്കുന്നത്. എന്നാല്‍ നഗരത്തിലും മാര്‍ക്കറ്റിലും വെള്ളം കയറിയതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മഴ ഇപ്പോഴും ശക്തി പ്രാപിച്ച് പെയ്തുകൊണ്ടിരിക്കുകയാണ്.

Exit mobile version