കേരളത്തില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഒന്നാം നിലയില്‍ വെള്ളം കയറുമ്പോഴും രണ്ടാം നിലയില്‍ സുരക്ഷിതരാണെന്നു കരുതിയിരിക്കുന്നവര് ഏറെയാണ്. അങ്ങനെ കരുതരുത്. പ്രതിരോധവും അതിജീവനവുമാണ് അത്യാവശ്യം.
പ്രതിരോധവും അതിജീവനവുമാണ് അത്യാവശ്യം. കഴിവതും യാത്രകള്‍ മാറ്റി വയ്ക്കുക.
അത്യാവശ്യഘട്ടങ്ങളില്‍ വീട്ടില്‍ നിന്നിറങ്ങേണ്ടി വരാം. ആ സമയത്ത് ഇവയെല്ലാം കയ്യില്‍ കരുതാന്‍ മറക്കരുത്. അത്യാവശ്യസാധനങ്ങള്‍ അടങ്ങുന്ന ഒരു കിറ്റ് ഇപ്പോള്‍ തന്നെ തയ്യാറാക്കി വയ്ക്കാം.
- പവര്‍ ബാങ്ക്, ടോര്‍ച്ച്, എമര്‍ജന്‍സി, എന്നിവ ചാര്‍ജ് ചെയ്ത് വെക്കുക.
- കുടിവെള്ളം (500 ml എങ്കിലും വരുന്ന ഒരു കുപ്പി കുടിവെള്ളം എടുത്തുവയ്ക്കുക)
- ഒആര്‍എസ് ഒരു പാക്കറ്റ് (ഏറ്റവും അത്യാവശ്യമായി കരുതേണ്ട ഒന്നാണ്)
- മരുന്നുകള്‍ (അത്യാവശ്യം വേണ്ടുന്ന മരുന്ന്, സ്ഥിരമായി കഴിക്കേണ്ടി വരുന്ന മരുന്നുകള്‍, മുറിവിന് പുരട്ടാവുന്ന മരുന്നുകള്‍ ഇവ കരുതാം.)
- ആന്റി സെപ്റ്റിക് ലോഷന്‍ (ഒരു ചെറിയ കുപ്പിയില്‍ ആന്റി സെപ്ടിക് ലോഷന്‍ കരുതിവയ്ക്കാം)
- കപ്പലണ്ടി, ഉണക്കമുന്തിരി, ഈന്തപ്പഴം (100 ഗ്രാം എങ്കിലും കരുതാം. വിശപ്പിനെയും തളര്‍ച്ചയേയും പ്രതിരോധിക്കാന്‍ മറ്റ് മാര്ഗങ്ങളുണ്ടായില്ലെന്ന് വരാം)
- കത്തി (ചെറിയ ഒരു കത്തി കരുതി വയ്ക്കാം)
- ബാറ്ററി ബാങ്ക്, ടോര്ച്ചില് ഇടാവുന്ന ബാറ്ററി (ബാറ്ററി ബാങ്ക് കറന്റ് ഉള്ളപ്പോള്‍ തന്നെ പൂര്‍ണമായും ചാര്‍ജ്ജ് ചെയ്ത് വയ്ക്കാം)
- ചാര്‍ജ്ജ് ചെയ്ത മൊബൈല്‍ ഫോണ്‍ (മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്ത് സൂക്ഷിക്കാം. ബേസിക് മോഡല്‍ ഫോണുകളുണ്ടെങ്കില്‍ ചാര്‍ജ്ജ് ചെയ്ത് സൂക്ഷിക്കാം. അത്യാവശ്യം നമ്പറുകളെല്ലാം അതില്‍ സൂക്ഷിക്കാം. രക്ഷാപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നമ്പറുകള്‍ നിര്‍ബന്ധമായും സൂക്ഷിച്ചിരിക്കണം)
- സാനിറ്ററി നാപ്കിന് (സ്ത്രീകള്‍ സാനിറ്ററി നാപ്കിനുകള്‍ കരുതാന്‍ ശ്രദ്ധിക്കുക.)
- പാമ്പേഴ്സ് (കുഞ്ഞുങ്ങളുണ്ടെങ്കില്‍ പാമ്പേഴ്സ് കരുതണം)
- പണം (അത്യാവശ്യത്തിനുള്ള കുറച്ചു പണം കയ്യിലെപ്പോഴും കരുതുക)
- മരം മുറിക്കുന്ന മെഷീന്, ജനറേറ്റര്‍, വലിയ ലൈറ്റുകള്‍, വലിയ കയര്‍ എന്നിവ കൈവശമുള്ളവര്‍ വില്ലേജ് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യുക.
- ജെസിബി ഉള്‍പ്പെടെയുള്ള മണ്ണുമാന്തി യന്ത്രങ്ങള്‍ ഉള്ളവര്‍ ജാഗ്രത പുലര്‍ത്തുക.
- ആംബുലന്‍സ്, ഫയര്‍ ഫോര്‍സ്, പോലീസ്, കെഎസ്ഇബി തുടങ്ങിയവയുടെ നമ്പറുകള്‍ കൈവശം വെക്കുക.
- സ്കൂളുകള്‍, ആരാധനാലയങ്ങള്‍ ഓഡിറ്റോറിയങ്ങള്‍ തുടങ്ങിയവ ക്യാമ്പുകളായി പ്രവര്‍ത്തിക്കാന്‍ സജ്ജമാക്കുക.
- സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കുക.
- ജാഗ്രതയാണ് ഏറ്റവും മികച്ചപ്രതിരോധം.
ദുരന്ത നിവാരണ ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ അതാത് ജില്ലയിലെ കോഡ് നമ്പര്‍ ചേര്‍ത്തു വിളിക്കുക!
ജില്ലാ കളക്ട്രേറ്റ് കണ്ട്രോള് റൂം 1077
സംസ്ഥാന കണ്ട്രോള് റൂം 1070
Alleppey
Mavelikkara [ 0479 ]
Alappuzha [ 0477 ]
Cherthala [ 0478 ]
Calicut
Calicut [ 0495 ]
Vadakara [ 0496 ]
Ernakulam
Muvattupuzha [ 0485 ]
Ernakulam [ 0484 ]
Idukki
Munnar [ 04865 ]
Adimaly [ 04864 ]
Nedumgandam [ 04868 ]
Thodupuzha [ 04862 ]
Peermedu [ 04869 ]
Kannur
Kannur [ 0497 ]
Thalassery [ 0490 ]
Taliparamba [ 04982 ]
Payyanur [ 04985 ]
Kasaragod
Kasargod [ 04994 ]
Uppala [ 04998 ]
Kanhangad [ 04997 ]
Kollam
Punalur [ 0475 ]
Karungapally [ 0476 ]
Kollam [ 0474 ]
Kottayam
Pala [ 04822 ]
Vaikom [ 04829 ]
Kanjirapally [ 04828 ]K
Kottayam [ 0481 ]
Malappuram
Tirur [ 0494 ]
Manjeri [ 0483 ]
Nilambur [ 04931 ]
Perinthalmanna [ 04933 ]
Palakkad
Alathur [ 04922 ]
Koduvayur [ 04923 ]
Mannarghat [ 04924 ]
Palakkad [ 0491 ]
Shoranur [ 04926 ]
Pathanamthitta
Thiruvalla [ 0469 ]
Adoor [ 04734 ]
Ranni [ 04735 ]
Pathanamthitta [ 0468 ]
Trivandrum
Attingal [ 0470 ]
Thiruvananthapuram [ 0471 ]
Nedumangad [ 04728 ]
Thrissur
Wadakkanchery [ 04884 ]
Kunnamkulam [ 04885 ]
Thrissur [ 0487 ]
Irinjalakuda [ 0480 ]
Wayanad
Kalpetta [ 04936 ]
Mananthavady [ 04935 ]
Discussion about this post