കല്പറ്റ: കനത്തമഴ തുടരുന്ന വയനാട്ടിലെ പുത്തുമലയില്‍ ഉരുള്‍പൊട്ടി. എസ്റ്റേറ്റ് പാടിയും പള്ളിയും അമ്പലവും ഉള്‍പ്പെടെയുള്ള പ്രദേശം മണ്ണിനടിയിലായി.
സഹായം ആവശ്യപ്പെട്ട് നാട്ടുകാര്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. പുത്തുമല ഒറ്റപ്പെട്ടു പോയതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവിടേക്ക് എത്തിപ്പെടാനായിട്ടില്ല. ആളുകള്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് സംശയം.
ഇവിടെ രണ്ട് പാടികളിലായി നിരവധി എസ്റ്റേറ്റ് തൊഴിലാളികള്‍ താമസിക്കുന്നതായാണ് റിപ്പോര്‍ട്ട്. പള്ളിയും അമ്പലവും അടുത്തുണ്ടായവരും ഒലിച്ചു പോയതായി വീഡിയോ സന്ദേശത്തില്‍ പറയുന്നു. കണ്ണൂരില്‍ നിന്നും വയനാട്ടിലേക്ക് പുറപ്പെട്ട സൈന്യത്തോട് സംഭവസ്ഥലത്തേക്ക് പോവാന്‍ നിര്‍ദേശം നല്‍കിയതായി ജില്ലാ അധികൃതര്‍ അറിയിച്ചു.
Discussion about this post