തിരുവനന്തപുരം: റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണ്ണ വിലയില്‍ വന്‍ കുതിപ്പ്. ഇന്ന് പവന് 200 രൂപയാണ് പവന് കൂടിയിരിക്കുന്നത്. ഇതോടെ പവന് 27,400 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 3,424 രൂപയായി. ഇതോടെ സ്വര്‍ണ്ണ വില എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ എത്തിയിരിക്കുകയാണ്. ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സ് സ്വര്‍ണ്ണത്തിന് 1,501.73 ഡോളറാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 ശതമാനത്തിലേറെ വര്‍ധനയാണ് സ്വര്‍ണ്ണ വിലയില്‍ ഉണ്ടായിരിക്കുന്നത്.
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകുന്നതും രൂപയുടെ മൂല്യത്തകര്‍ച്ചയും ആണ് ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണ്ണ വില ഉയരാന്‍ ഇടയാക്കിയിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് സ്വര്‍ണ്ണവില ആദ്യമായി 25,000 രൂപ കടന്നത്. ശേഷം അവിടെ നിന്നും വിലയില്‍ ഉയര്‍ച്ച മാത്രമാണ് ഉണ്ടായിരിക്കുന്നത്.
ലോക സാമ്പത്തിക രംഗത്ത് അസ്ഥിരത തുടരുമെന്ന ആശങ്ക മൂലം ഓഹരികളില്‍ നിന്നും മറ്റും നിക്ഷേപം പിന്‍വലിച്ച് സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കുന്ന പ്രവണത വര്‍ധിക്കുന്നതാണ് സ്വര്‍ണ്ണ വില വര്‍ധിക്കാനിടയാക്കിയത്.
Discussion about this post