കോഴിക്കോട്: ബസ് യാത്രികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. കോഴിക്കോട് വടകര തിരുവള്ളൂര്‍ താഴെക്കുനി വീട്ടില്‍ കെ ഹനീഷ് (40)നെയാണ് തൊണ്ടര്‍നാട് പോലീസ് അറസ്റ്റ് ചെയ്തത്. പരാതി ലഭിച്ച പോലീസ്, ബസ് തടഞ്ഞ് നിര്‍ത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇന്നലെ രാത്രി കുറ്റ്യാടിയില്‍ നിന്നു മാനന്തവാടിയിലേ പോയ ബസിലാണ് സംഭവം നടന്നത്. യാത്രയ്ക്കിടെ കണ്ടക്ടര്‍ യുവതിയുടെ ദേഹത്ത് കടന്നുപിടിച്ചിരുന്നു. സംഭവം ബസില്‍ വച്ചുതന്നെ യുവതി ഭാവി വരനു മൊബൈലില്‍ സന്ദേശമയച്ചു. അദ്ദേഹം പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തൊണ്ടര്‍നാട് പോലീസ് ബസ് തടഞ്ഞുനിര്‍ത്തി കണ്ടക്ടറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Discussion about this post