തിരുവനന്തപുരം: തിരുവനന്തപുരം ചിറയിന്‍ കീഴിന് സമീപം മാവേലി എക്‌സ്പ്രസ് ട്രെയിന്‍ കടന്നു വരുമ്പോള്‍ പാളത്തിന് മുകളിലെ ഹൈടെന്‍ഷന്‍ ലൈനിലേയ്ക്ക് മരം വീണു. മണിക്കൂറുകളോളമാണ് ഗതാഗതം തടസപ്പെട്ടത്. വണ്ടിയുടെ നൂറുമീറ്റര്‍ മുന്‍പിലാണ് മരം ഒടിഞ്ഞു വീണത്. ചിറയിന്‍കീഴില്‍ സ്റ്റോപ്പില്ലാത്തതിനാല്‍ വേഗതയിലായിരുന്ന മാവേലി എക്‌സ്പ്രസിന്റെ എന്‍ജിന്‍ ഡ്രൈവര്‍ മരം വീഴുന്നതുകണ്ട് ബ്രേക്ക് അമര്‍ത്തിയെങ്കിലും പെട്ടെന്ന് നിര്‍ത്തുവാന്‍ സാധിച്ചില്ല.
തുടര്‍ന്ന് തീവണ്ടിയുമായി വൈദ്യുതിബന്ധം സ്ഥാപിക്കുന്ന പാന്റോഗ്രാഫില്‍ ഇടിച്ചശേഷമാണ് വണ്ടി നിര്‍ത്താനായത്. മരച്ചില്ലയില്‍ തട്ടിയതിനെത്തുടര്‍ന്ന് പാന്റോഗ്രാഫ് തകര്‍ന്നു. അപകടത്തില്‍ ലോകോപൈലറ്റിന് പരിക്കേറ്റതായാണ് വിവരം. വൈദ്യുത ലൈനില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതിനാല്‍ ഇതുവഴിയുളള റെയില്‍ ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടു. മലബാര്‍ എക്‌സ്പ്രസ്, അമൃത എക്‌സ്പ്രസ്, മംഗലാപുരം എക്‌സ്പ്രസ് എന്നിങ്ങനെ നിരവധി ട്രെയിനുകള്‍ വൈകി.
Discussion about this post