തിരുവനന്തപുരം: അടിയന്തിര ചികിത്സയ്ക്കായി കാസര്‍ഗോഡ് നിന്നും തിരുവനന്തപുരം
ശ്രീചിത്രയിലെത്തിച്ച നവജാത ശിശു ചികിത്സക്കിടെ മരണപ്പെട്ടു. കാസര്‍കോട് ഉദുമ സ്വദേശി മുനീറ നാസര്‍ ദമ്പതികളുടെ കുഞ്ഞാണ് മരണപ്പെട്ടത്.
കുഞ്ഞ് ന്യൂമോണിയ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ന്യൂമോണിയ ബാധിച്ചു ശ്വാസതടസ്സം നേരിട്ടതിനാല്‍ ഇന്നലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച ഉച്ചയോടെ മരണപ്പെട്ടു.
റൈദാനിയ ഗ്രൂപ്പാണ് കുഞ്ഞിന്റെ മൃതശരീരം കാസര്‍ഗോഡ് വീട്ടിലെത്തിക്കാനുള്ള മുഴുവന്‍ ചിലവുകളും വഹിക്കുന്നതെന്ന് ചൈല്‍ഡ് പ്രൊട്ടക്ട് ടീം ഭാരവാഹികള്‍ അറിയിച്ചു.
ജൂലൈ 10ന് രാത്രിയാണ് രണ്ടു ദിവസം മാത്രം പ്രായമുള്ള ഹൃദയവാല്‍വിന് തകരാറുള്ള കുഞ്ഞുമായി കാസര്‍കോട് നിന്ന് തിരുവനന്തപുരം ശ്രീ ചിത്രയിലേക്ക് ആംബുലന്‍സ് തിരിച്ചത്.
Discussion about this post