കൊച്ചി: ശബരിമലയില്‍ അഹിന്ദുക്കളെ വിലക്കണമെന്ന ടിജി മോഹന്‍ദാസന്റെ ഹര്‍ജിയെ എതിര്‍ത്ത് ഹൈക്കോടതിയില്‍ സര്‍ക്കാര്‍. ശബരിമലയുടെ ഉടമസ്ഥാവകാശത്തില്‍ തര്‍ക്കമുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ബിജെപി നേതാവ് ടിജി മോഹന്‍ദാസ് സമര്‍പ്പിച്ച ഹര്‍ജി കോടതി പരിഗണിക്കവെയാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
ശബരിമല ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശത്തെ പറ്റി നിലവില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. മലയരയന്‍മാരുടേതാണ് ക്ഷേത്രമെന്നും ബുദ്ധവിഹാരമായിരുന്നവെന്നും വാദം നിലനില്‍ക്കുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ശബരിമലയിലെത്തുന്നവര് വാവര് പള്ളിയില്‍ പ്രാര്‍ത്ഥിച്ചാണ് വരുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
എല്ലാ മതവിഭാഗങ്ങളിലുള്ളവരും ശബരിമലയില്‍ ദര്‍ശനത്തിന് എത്താറുണ്ട്. അതിനാല്‍ തന്നെ മുസ്ലിം, ക്രിസ്ത്യന്‍ മതവിഭാഗങ്ങളെയും കേസില്‍ കേള്‍ക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
Discussion about this post