തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണ വില സര്‍വ്വ കാല റെക്കോര്‍ഡില്‍. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വര്‍ധിച്ചു. ഗ്രാമിന് 3,350 രൂപയും പവന് 26,800 രൂപയുമായിരുന്നു ഇന്നലത്തെ വില. ആഗോള വിപണിയിലും സ്വര്‍ണ്ണ വിലയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. ട്രോയ് ഔണ്‍സ് സ്വര്‍ണ്ണത്തിന് 1,485.01 ഡോളറാണ് ഇന്നത്തെ നിരക്ക്. 12.27 ഡോളറിന്റെ വര്‍ധനവാണ് അന്താരാഷ്ട്ര വിപണിയില്‍ രേഖപ്പെടുത്തിയത്.
അന്താരാഷ്ട്ര വിപണിയിലെ വില വര്‍ധനവും അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകുന്നതും രൂപയുടെ മൂല്യത്തകര്‍ച്ചയും ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണ്ണവില ഉയരാന്‍ കാരണം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 ശതമാനത്തിന്റെ വര്‍ധനയാണ് സ്വര്‍ണ്ണവിലയില്‍ ഉണ്ടായിരിക്കുന്നത്. ഓണം, വിവാഹ സീസണ് ആയതിനാല്‍ ഇനിയും സ്വര്‍ണ്ണ വില ഉയരുമെന്നാണ് സൂചന.
Discussion about this post