ചെങ്ങന്നൂര്‍: ദിനം പ്രതി പുതിയ പുതിയ അപൂര്‍വ്വ ഇനം ഭൂഗര്‍ഭ മത്സ്യങ്ങളെ കണ്ടെത്തുന്നുണ്ട്. ഇപ്പോഴിതാ ചെങ്ങന്നൂര്‍ ഇടനാട്ടില്‍ നീന രാജന്റെ വീട്ടിലെ ടാപ്പില്‍ നിന്ന് അപൂര്‍വ്വ ഇനം ഭൂഗര്‍ഭ മത്സ്യത്തെ കണ്ടെത്തി. വീട്ടിലെ കിണര്‍ വെള്ളത്തില്‍ നിന്ന് ടാപ്പില്‍ എത്തിയ കുഞ്ഞന്‍ ഭൂഗര്‍ഭ മത്സ്യത്തെയാണ് കണ്ടെത്തിയത്. തുടര്‍ന്ന് ഫിഷറീസ് വകുപ്പിനെ വിവരമറിയിച്ചു.
അപൂര്‍വ്വ ഭൂഗര്‍ഭ മത്സ്യത്തെ പരിശോധിച്ചു. ഹൊറഗ്ലാനിസ് ജനുസ്സില്‍പ്പെട്ട ഭൂഗര്‍ഭ മത്സ്യമാണെന്നാണു പ്രാഥമിക നിഗമനം. ചുവന്ന നിറത്തിലുള്ള മത്സ്യത്തിന്റെ മുതുകില്‍ എഴുന്നു നില്‍ക്കുന്ന ചിറകുകളുണ്ട്. കാഴ്ചയില്ലാത്ത മത്സ്യം ഭൂമിയുടെ ഉള്ളറകളില്‍ ശുദ്ധജലം നിറഞ്ഞ സ്ഥലങ്ങളിലാകും ജീവിക്കുകയെന്ന് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആഴമേറിയ കിണറുകളില്‍ ഭൂഗര്‍ഭ മത്സ്യങ്ങള്‍ ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്.
പ്രളയം ശക്തമായി അനുഭവപ്പെട്ട പ്രദേശമാണ് ഇടനാട്. പ്രളയത്തെ തുടര്‍ന്ന് സ്വാഭാവിക ആവാസവ്യവസ്ഥയ്ക്കു പുറത്തെത്തിയതാകാം മത്സ്യം എന്നാണ് വിദഗ്ധരുടെ അനുമാനം. ഈയിടെ തിരുവല്ലയില്‍ വരാല്‍ ഇനത്തില്‍പ്പെട്ട അപൂര്‍വ ഇനം ഭൂഗര്‍ഭമത്സ്യത്തെ കണ്ടെത്തിയിരുന്നു.
Discussion about this post