തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയെ തുടര്‍ന്ന് ആറു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ബുധനാഴ്ച ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് വയനാട്ടില്‍ പ്രൊഫഷനല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. എന്നാല്‍, സര്‍വകലാശാല പരീക്ഷകള്‍ക്ക് അവധിയില്ല.
അലേര്‍ട്ട് പ്രഖ്യാപിച്ച തീയതിയും ജില്ലകളും
ഓഗസ്റ്റ് 7 ഓറഞ്ച് അലേര്‍ട്ട്-എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍. യെല്ലോ അലേര്‍ട്ട്-തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, കാസര്‍കോട്. ഓഗസ്റ്റ് 8 ഓറഞ്ച് അലേര്‍ട്ട്- തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്. യെല്ലോ അലേര്‍ട്ട്-എറണാകുളം. ഓഗസ്റ്റ് 9 ഓറഞ്ച് അലേര്‍ട്ട്-ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട്. യെല്ലോ അലേര്‍ട്ട്-എറണാകുളം, പാലക്കാട്, കണ്ണൂര്‍. ഓഗസ്റ്റ് 10 യെല്ലോ അലേര്‍ട്ട-എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്
സംസ്ഥാനത്ത് മഴ ശക്തി പ്രാപിച്ചതോടെ പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇവിടങ്ങളില്‍ മത്സ്യബന്ധനത്തിനോ മറ്റും ഇറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. വയനാട് ജില്ലയിലെ കാരാപ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു.