കൊച്ചി: സംസ്ഥാനത്തുണ്ടായ പ്രളയവുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. പ്രളയം മനുഷ്യ നിര്‍മ്മിതമോ..? ഡാം മാനേജ്മെന്റിലെ പിഴവില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം, പ്രളയ പുനരധിവാസം വേഗത്തിലാക്കണം, തുടങ്ങി. ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള ഹര്‍ജികളാണ് ഇന്ന് പരിഗണിക്കുക.
പ്രളയ ധനസഹായത്തിനുള്ള അപ്പീല്‍ അപേക്ഷകളില്‍ തീര്‍പ്പുണ്ടാക്കുന്നത് വൈകുമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. നിലവില്‍ രണ്ട് ലക്ഷത്തി അറുപതിനായിരം അപേക്ഷകളാണ് സര്‍ക്കാരിന് ലഭിച്ചത്. പ്രളയം വന്ന് സംസ്ഥാനത്തെ തകര്‍ത്ത് എറിഞ്ഞിട്ട് ഇപ്പോള്‍ വര്‍ഷം ഒന്നാവുന്നു. ഇന്നും പ്രളയത്തില്‍ നിന്ന് കേരളം പൂര്‍ണ്ണമായും കരകയറിയിട്ടില്ല.
Discussion about this post