തിരുവനന്തപുരം: അകത്തേക്കുള്ള കാഴ്ച മറക്കുന്നതിനായി വാഹനത്തിന്റെ ചില്ലില്‍ കറുത്ത ഫിലിം ഒട്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനൊരുങ്ങി മോട്ടോര്‍വാഹനവകുപ്പ്. കഴിഞ്ഞദിവസം മാധ്യമപ്രവര്ത്തകന് കെഎം ബഷീര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ പ്രതി ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമന് സഞ്ചരിച്ച കാറില്‍ കറുത്ത ഫിലിം ഒട്ടിച്ചതു ശ്രദ്ധയില്‍ പെട്ടതിനെത്തുടര്ന്നാണു നിര്‍ദേശം.
മോട്ടോര്‍ വാഹനവകുപ്പിന് ഗതാഗത സെക്രട്ടറിയാണ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. വാഹനത്തിന്റെ അകത്തേക്കുള്ള കാഴ്ച മറയ്ക്കാനാണ് പലരും കറുത്ത ഫിലിമുകളും കര്‍ട്ടനുകളും സ്ഥാപിക്കുന്നത്. ഇത്തരത്തില്‍ കറുത്ത ഫിലിം ഒട്ടിക്കുന്നതു നിരോധിച്ച് നേരത്തേ തന്നെ ഹൈക്കോടതി ഉത്തരവുണ്ട്. എന്നാല്‍ പലരും നിയമം പാലിക്കാറില്ല.
കഴിഞ്ഞദിവസം മാധ്യമപ്രവര്ത്തകന് കെഎം ബഷീര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ പ്രതികളായ ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ച കാറില്‍ കറുത്ത ഫിലിം ഒട്ടിച്ചതു മോട്ടോര്‍വാഹനവകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് വാഹനത്തിന്റെ അകത്തേയ്ക്കുളള കാഴ്ച മറച്ച് കര്ട്ടന് സ്ഥാപിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.
Discussion about this post