തിരുവനന്തപുരം: മദ്യപിച്ച് വാഹനം ഓടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമനെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി ഇപി ജയരാജന്. കേരള സമൂഹത്തിന് തന്നെ അപമാനമാണ് ശ്രീറാം വെങ്കിട്ടരാമന് എന്നാണ് അദ്ദേഹം പറഞ്ഞത്. ധാര്‍മ്മികത ഉണ്ടെങ്കില്‍ രാജിവെച്ച് പുറത്ത് പോകാനാണ് ശ്രീറാം തയ്യാറാകേണ്ടതെന്നും മന്ത്രി തിരുവനന്തപുരത്ത് പ്രതികരിച്ചു.
അതേസമയം ഒരു കുറ്റവാളിയെയും സംരക്ഷിക്കുന്ന നയം സര്‍ക്കാരിനില്ലെന്നും ഉദ്യോഗസ്ഥര്‍ക്ക് തെറ്റ് പറ്റിയെങ്കില്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയ കെഎം ബഷീര്‍ കൊല്ലപ്പെട്ടത്. അമിത വേഗതയില്‍ എത്തിയ ശ്രീറാം വെങ്കിട്ടരാമന്റെ കാര്‍ മ്യൂസിയം ജംഗ്ഷനില്‍ വെച്ച് ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
Discussion about this post