കാതുകുത്താനുള്ള സമ്മതം നല്‍കാനായി പിതാവിനെ സോപ്പിട്ട് പതപ്പിക്കുകയാണ് ഈ കൊച്ചു സുന്ദരി. കാതുകുത്തിയാലേ സുന്ദരിയാകൂ എന്ന് പറയുന്ന ഈ കുഞ്ഞുമകള്‍, ഉപ്പയോട് സംവദിക്കുന്നതിന്റെ രസകരമായ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.
‘നീ ഉപ്പാന്റെ ആരാണ്..? മുത്താണോ..? ചങ്കാണോ?..’ പിതാവിന്റെ ചോദ്യമിങ്ങനെ., കാതുകുത്തലിന്റെ സ്വപ്നങ്ങളിലാണെങ്കിലും ഉത്തരം ഈ കൊച്ചുപെണ്‍കുട്ടിയുടെ കൈയ്യില്‍ തയ്യാറാണ്. ഉത്തരം ‘ഉപ്പാന്റെ ചങ്കുമാണ്, മുത്തുമാണ്’ എന്നാണ്.
ഈ ഒരൊറ്റ വാക്കിലൂടെ സോഷ്യല്‍ ലോകത്തിന്റെ മനംകവര്‍ന്നിരിക്കുകയാണ് ഈ സുന്ദരിക്കുട്ടി. മലയാളിയുടെ മനസില്‍ ചിരിയും സ്നേഹവും നിറയ്ക്കുകയാണ് ഇവള്. അച്ഛനും മകളും തമ്മിലുള്ള ഈ സംഭാഷണം സോഷ്യല്‍ ലോകത്ത് പങ്കുവച്ചതോടെ വീഡിയോ വൈറലായി.
വല്യ വലിപ്പമൊന്നും വേണ്ട, ഒരു ചെറിയ കമ്മല്‍ വേണമെന്നാണ് ഈ കുഞ്ഞ് അച്ഛനോട് പറയുന്നത്. കാതുകുത്തേണ്ട എന്ന് പറയുമ്പോള്‍ ‘കാതു കുത്തിയാല്‍ മാത്രമേ സുന്ദരിയാകൂ. അല്ലേ അമ്മേ..’ എന്ന് നിഷ്കളങ്കമായി ഇവള് ചോദിക്കുന്നുമുണ്ട്. ഏതായാലും വീഡിയോ ജനങ്ങള്‍ ഏറ്റെുടുത്തിരിക്കുകയാണ്.
Discussion about this post