ഹൂസ്റ്റണ്‍: യുഎസിലെ ഹൂസ്റ്റണില്‍ പത്ത് ആഴ്ച പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ അറസ്റ്റില്‍. ജാസണ്‍ പോള്‍ റോബിന്‍ (24), കാതറിന്‍ വിന്‍ഹാം വൈറ്റ് (21) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരുടെയും 10 ആഴ്ച പ്രായമുള്ള മകള്‍ ജാസ്മിന്‍ തലയോട്ടി തകര്‍ന്ന് മരിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈ 15നാണ് കേസിന് ആസ്പതമായ സംഭവം നടക്കുന്നത്.
മാസം തികയാതെ ജനിച്ച കുഞ്ഞ് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് പോയി 12 ദിവസങ്ങള്‍ക്കു ശേഷം മരിക്കുകയായിരുന്നു. തലക്കേറ്റ ഗുരുതര പരുക്കും വാരിയെല്ലിലുള്‍പ്പെടെ മാരക പൊട്ടലുകളുമാണ് മരണകാരണമായി കണ്ടെത്തിയത്. സംഭവത്തില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു
തുടര്‍ന്ന് കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. സാധാരണ പോസ്റ്റുമോര്‍ട്ടത്തില്‍ നിന്നു വ്യത്യസ്തമായി കുട്ടികളുടേതില്‍ കൂടുതല്‍ ടെസ്റ്റുകള്‍ ചെയ്യേണ്ടി വന്നതിനാലാണ് റിപ്പോര്‍ട്ട് വൈകിയതെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മാസമാണ് കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചത്. തലക്കേറ്റ ആഘാതവും ശരീരത്തിലെ ഉണ്ടായിരുന്ന 96 പൊട്ടലുകളുമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി.
കുട്ടി കരഞ്ഞപ്പോള്‍ ദേഷ്യം വന്ന റോബില്‍ കുഞ്ഞിനെ കയ്യിലെടുത്ത് ശക്തമായി കുലുക്കിയതാണ് എല്ലു പൊട്ടാനും മറ്റ് ആഘാതത്തിലേക്കും നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. പോലീസിന്റെ ചോദ്യം ചെയ്യലിലാണ് ഇയാള്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. തുടര്‍ന്ന് കൊലക്കുറ്റത്തിന് റാബിനെതിരെ കേസെടുത്തു. കുട്ടിയെ പരിചരിക്കുന്നതിലുണ്ടായ അശ്രദ്ധയ്ക്കാണു കാതറിനെതിരെ കേസ്. ഇരുവരും ഹാരിസ് കൗണ്ടിയിലെ ജയിലിലാണ്.
Discussion about this post