മനുഷ്യരുമായി സൗഹൃദം സ്ഥാപിച്ച കരടിയെ പോലീസ് വെടി വെച്ച് കൊന്നു. അമേരിക്കയിലെ ഓറിഗോണിലാണ് സംഭവം. ഏകദേശം 45 കിലോഗ്രാം ഭാരമുള്ള കരടിക്ക് രണ്ടിനും മൂന്നിനുമിടയിലാണ് പ്രായം. കഴിഞ്ഞ ഏതാനും മാസങ്ങളായി കാടിറങ്ങിയ കരടിയാണ് മനുഷ്യവാസ സ്ഥലത്തെത്തിയത്. ആദ്യം കരടിക്ക് പേടിയായിരുന്നെങ്കിലും ഗ്രാമവാസികള്‍ നല്കിയ ഭക്ഷണം കഴിച്ച് തുടങ്ങി.
ഭക്ഷണം ലഭിക്കുന്നത് നിത്യസംഭവമായതോടെ മനുഷ്യരോട് നല്ല അടുപ്പം കാണിച്ചു തുടങ്ങി. തുടര്‍ന്ന് ഗ്രാമവാസികള്‍ കരടിയുമൊത്ത് ഫോട്ടോ എടുക്കാനും തുടങ്ങി. അതേസമയം മനുഷ്യരുമായി നന്നായി ഇടപഴകുന്ന കരടിയെ കാണാനും ഫോട്ടോയെടുക്കാനും ദിനം പ്രതി നൂറ് കണക്കിന് സന്ദര്‍ശകരാണ് എത്തിയത്. കരടിയുടെ അതിരു കടന്ന സൗഹൃദം ശ്രദ്ധയില്‍പെട്ടതോടെയാണ് വനപാലകര്‍ വിഷയത്തില്‍ ഇടപെട്ടത്.
സന്ദര്‍ശകരെ വിലക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് വനപാലകര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കരടിയെ നിരീക്ഷിച്ച ശേഷം കരടിയുടെ സൗഹൃദം മനുഷ്യര്‍ക്ക് അപകടമാണെന്ന് കണക്കിലെടുത്ത് കരടിയെ വെടി വെച്ച് കൊല്ലുകയായിരുന്നു. എന്നാല്‍ പോലീസിന്റെ ഈ ക്രൂരതയെക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
മനുഷ്യര്‍ക്ക് അപകടം ഉണ്ടാകുമെങ്കില്‍ കരടിയെ മറ്റിടങ്ങളിലേക്കോ വനത്തിലേക്കോ മാറ്റാനുള്ള സാഹചര്യം ഒരുക്കാതെ കരടിയെ കൊന്നതിനാണ് പ്രതിഷേധം ഉയരുന്നത്. എന്നാല്‍ കരടിയെ കൊല്ലാനുള്ള തീരുമാനം വളരെ ആലോചിച്ചെടുത്തതാണെന്നാണ് വാഷിങ്ടണ്‍ പോലീസ് ഉദ്യോഗസ്ഥരുടെ നിലപാട്. കരടികള്‍ ഒന്നര വയസ്സു പ്രയമാകുമ്പോള്‍ അമ്മയില്‍ നിന്ന് വേര്‍പിരിഞ്ഞ് സ്വതന്ത്രമായി ജീവിക്കു.
തുടര്‍ന്ന് ഭക്ഷണം തേടി കാടിറങ്ങുന്നതാണ് പതിവ്. എന്നാല്‍ ഒരു തരത്തിലും മനുഷ്യര്‍ക്കു ഭീഷണിയായ സംഭവങ്ങളൊന്നും ഇല്ലാതെ കരടിയെ കൊന്നതിന് വന്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
Deputies are working to get this bear cub near Hagg Lake to go back into the woods… please stay away from the area near Boat Ramp A. pic.twitter.com/tI8m5yTbyk
— WCSO Oregon (@WCSOOregon) June 13, 2019
Discussion about this post