ഹൈദരാബാദ്: തെലങ്കാനയില്‍ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തെലങ്കാനയിലെ വാറങ്കലില്‍ ബുധനാഴ്ചയാണ് സംഭവം. വീടിന്റെ ടെറസില്‍ മാതാപിതാക്കളോടൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെ പ്രതിയായ പ്രവീണ്‍ തട്ടികൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.
അതേസമയം കുഞ്ഞിനെ കാണാനില്ലെന്ന് തിരിച്ചറിഞ്ഞ മാതാപിതാക്കള്‍ ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടി കൂടി. തുടര്‍ന്ന് പ്രതി കുട്ടിയെ പീഡിപ്പിച്ചതിന് ശേഷം വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നാട്ടൂക്കാര്‍ ഇയാളെ പിടിച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
സംഭവ സമയം ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. കുഞ്ഞിന് ഗുരുതരമായ രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.
Discussion about this post