ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകന് റെയില്‍വേ പോലീസിന്റെ ക്രൂര മര്‍ദ്ദനം. ഷാംലി നഗരത്തില്‍ ഗുഡ്സ് ട്രെയിന്‍ പാളെതെറ്റിയത് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ ന്യൂസ് 24 ലെ റിപ്പോര്‍ട്ടര്‍ അമിത് ശര്‍മ്മയെയാണ് ക്രൂരമായി മര്‍ദ്ദിച്ചത്.
ജിപിആര്‍ ഉദ്യോഗസ്ഥരാണ് മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ചത്. ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകന്റെ വസ്ത്രം വലിച്ചു കീറുകയും ക്യാമറ തട്ടി താഴെയിടുകയും ചെയ്തു. വായില്‍ മൂത്രമൊഴിച്ചതായും പരാതിയുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
സാധാരണ വസ്ത്രത്തിലെത്തിയ പോലീസ് ഉദ്യോഗസ്ഥരാണ് റിപ്പോര്‍ട്ടറെ മര്‍ദ്ദിക്കുകയും മോശം വാക്കുകള്‍ ഉപയോഗിച്ച് അവഹേളിക്കുകയും ചെയ്തു. തുടര്‍ന്ന് അമിത് ശര്‍മ്മയെ ജിആര്‍പി പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയും ജയിയിലടക്കുകയും ചെയ്തു.
സംഭവത്തെ തുടര്‍ന്ന് ജിആര്‍പി ഇന്‍സ്പെക്ടര്‍ രാകേഷ് കുമാറിനെയും കോണ്‍സ്റ്റബിള്‍ സഞ്ജയ് പവാറിനെയും മൊറാദാബാദ് പോലീസ് സൂപ്രണ്ട് സുഭാഷ് ചന്ദ്ര ദുബെ സസ്പെന്‍ഡ് ചെയ്തു. മൊറാബാദ് ജിആര്‍പി എസ്പിയ്ക്ക് കേസ് കൈമാറിയിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
#WATCH Shamli: GRP personnel thrash a journalist who was covering the goods train derailment near Dhimanpura tonight. He says, "They were in plain clothes. One hit my camera&it fell down. When I picked it up they hit&abused me. I was locked up, stripped&they urinated in my mouth" pic.twitter.com/nS4hiyFF1G
— ANI UP (@ANINewsUP) June 11, 2019