പെരിന്തല്‍മണ്ണ: മലപ്പുറം പെരിന്തല്‍മണ്ണയില്‍ ബാറിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടു. മലപ്പുറം സബ്രീന ബാറില്‍ ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. പട്ടിക്കാട് സ്വദേശി മുഹമ്മദ് ഇസാക്ക് ആണ് കൊല്ലപ്പെട്ടത്.
കസേരയ്ക്ക് വേണ്ടിയുള്ള തര്‍ക്കം കത്തി കുത്തില്‍ കലാശിക്കുകയായിരുന്നു. കസേരയെ ചൊല്ലി മുഹമ്മദ് ഇസാക്കും ഒരു സംഘവും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയായിരുന്നു. ഇതിനിടെയാണ് ഇയാള്‍ക്ക് കുത്തേറ്റത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ രണ്ട് മണിയോടെ മരിക്കുകയായിരുന്നു. കേസില്‍ നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.