ബീഹാര്‍: ബീഹാറില്‍ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി. ബിജെപി നേതാവും പഞ്ചായത്ത് പ്രസിഡന്റുമായ പങ്കജ് സിംഗ് ആണ് കൊല്ലപ്പെട്ടത്. ചുറ്റിക പോലെയുള്ള വസ്തു ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
അതേസമയം കൊലപാതകത്തിന് പിന്നിലെ കാരണവും ആരാണ് കൊലപ്പടുത്തിയതും എന്നുള്ള കാര്യങ്ങള്‍ വ്യക്തമല്ല. അമരോര് കിര്‍താര്‍പൂര്‍ ഗ്രാമത്തിലെ സിന്ഘൌര് പോലീസ് സ്റ്റേഷന് പരിധിയിലാണ് കൊലപാതകം നടന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്ന് പോലീസ് പറഞ്ഞു.
Discussion about this post