കരൗലി: രാജസ്ഥാന് കരൗലിയില്‍ പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച സംഭവത്തില്‍ 15കാരന് അറസ്റ്റില്‍. കഴിഞ്ഞ ഞായറാഴ്ച്ചയാണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേിറിയത്. അമ്മ ഭക്ഷണം പാകം ചെയ്യാനായി പോയ സമയത്ത് കുഞ്ഞിനെ നോക്കാന്‍ ബന്ധുവിനെ ഏല്‍പ്പിച്ചു.
അതേസമയം അയല്‍വാസിയായ പതിനഞ്ചുകാരന് കളിക്കാനായി പത്തുമാസം പ്രായമായ കുഞ്ഞിനെ അടുത്തുകൊണ്ട് പോകുകയായിരുന്നു. കുറച്ച് സമയത്തിന് ശേഷം കുഞ്ഞിനെ തിരിച്ചേല്‍പ്പിച്ചു. എന്നാല്‍ പിഞ്ചുകുഞ്ഞിന്റെ രഹസ്യ ഭാഗത്ത് രക്തസ്രവം കണ്ടതിനെ തുടര്‍ന്ന് കുഞ്ഞിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു.
കുട്ടിയെ പരിശോധിച്ച ശേഷമാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും പ്രതിയെ അറസ്റ്റ് ചെയ്ുകയുമായിരുന്നു. കുഞ്ഞിനെ ഒറ്റപ്പെട്ട പ്രദേശത്തേക്ക് എടുത്തു കൊണ്ടുപോയ ശേഷമാണ് പ്രതി കുറ്റകൃത്യം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ പതിനഞ്ചുകാരനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post