നെയ്യാറ്റിന്‍കര: അപകടത്തില്‍ ഗുരുതര പരിക്കേറ്റിട്ടും സനലിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കാന്‍ പോലീസ് സമയം ഏറെ എടുത്തതായി റിപ്പോര്‍ട്ട്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലന്‍സ് വഴി തിരിച്ചുവിട്ടു പോലീസ് സ്റ്റേഷനു മുന്നില്‍ കാത്തുകിടത്തി. പോലീസുകാര്‍ക്കു ഡ്യൂട്ടി മാറാന്‍ വേണ്ടിയായിരുന്നു ആ ജീവന് നഷ്ടപ്പെടുത്തിയതെന്ന് ആരോപണമുണ്ട്. ഈ മനുഷ്യത്വരഹിതമായ പ്രവൃത്തി ആംബുലന്‍സ് ആശുപത്രിയിലെത്തും മുമ്പേ സനലിന്റെ മരണം സംഭവിച്ചു.
ഉന്നത പോലീസ് ഉദ്യോഗസ്ഥന് ഒരു തെറ്റും ചെയ്യാത്ത യുവാവിന്റെ കൊലപാതകത്തിന് ഉത്തരവാദിയായെന്ന തീരാകളങ്കത്തിനു പിന്നാലെയാണു സേന വീണ്ടും പ്രതിക്കൂട്ടിലായത്. കാറിടിച്ചു ഗുരുതരാവസ്ഥയില്‍ സനല്‍ ഏറെ സമയം റോഡില്‍ കിടന്നു. പോലീസ് എത്താനായി നാട്ടുകാരും കാത്തുനിന്നു. പോലീസെത്തിയപ്പോള്‍ ആംബുലന്‍സ് വന്നില്ല. ഒടുവില്‍ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും കുറേ സമയം പാഴായി
അവിടെ പ്രാഥമിക ചികില്‍സ നല്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ഉടന്‍ കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു. പക്ഷേ പോയതു പോലീസ് സ്റ്റേഷനിലേക്ക്. പിന്നാലെ വന്ന ബന്ധുക്കള്‍ ആംബുലന്‍സ് കാണാതെ അന്വേഷിച്ചപ്പോഴാണ് ഇക്കാര്യമറിയുന്നത്. അവര്‍ സ്റ്റേഷനില്‍ ചെന്നു ബഹളമുണ്ടാക്കി. എന്നാല്‍ പോലീസ് ഇതെല്ലാം നിഷേധിക്കുന്നു.
Discussion about this post