പഞ്ചാബ്: പഞ്ചാബില്‍ അമ്മയ്ക്കൊപ്പം പിറ്റിഎ മീറ്റിങില്‍ പങ്കെടുക്കാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് പേര് അറസ്റ്റില്‍. സ്കൂളിലെ സഹായിയും ബസിലെ കണ്ടക്ടറുമായി ഇരുപത്തിയേഴുകാരനാണ് അറസ്റ്റിലായത്.
പഞ്ചാബ് സംഗ്റൂര്‍ ജില്ലയിലെ ധുരിയിലുള്ള ഒരു സ്വകാര്യ സ്കൂളില്‍ ശനിയാഴ്ചയാണ് സംഭവം. അമ്മ മീറ്റിങില്‍ പങ്കെടുക്കുന്ന സമയത്ത് സ്കൂളിലെ പാര്‍ക്കില്‍ കളിക്കുകയായിരുന്നു നാലു വയസുകാരി. കളിക്കാനെന്ന വ്യാജേന അടുത്തുകൂടിയ പ്രതി കുട്ടിയെ അടുത്തുള്ള മുറിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
സംഭവം ഒന്നും അറിയാതെ മീറ്റിംഗ് കഴിഞ്ഞെത്തിയ അമ്മ കുട്ടിയുമായി വീട്ടിലേക്ക് മടങ്ങി.
പിന്നീട് തുടര്‍ച്ചയായി വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.
കുട്ടി പീഡനത്തിന് ഇരയായതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയും ചെയ്തു. സംഭവം പുറത്തറിഞ്ഞതോടെ സ്കൂള്‍ അധികൃതര്‍ക്കെതിരെ പ്രതിഷേധ നടപടികളുമായി നാട്ടുകാര്‍ രംഗത്തെത്തി. അതേസമയം പ്രതിയെ അറസ്റ്റ് ചെയ്തുവെന്നും നിയമപരമായ ശിക്ഷ അയാള്‍ക്ക് വാങ്ങിക്കൊടുക്കുമെന്നും സംഗ്റൂര്‍ എസ്എസ്പി സന്ദീപ് കുമാര്‍ അറിയിച്ചു.
Discussion about this post