കോഴിക്കോട്: വാക്ക് തര്‍ക്കത്തിനിടെ സഹോദരന്റെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം. നെല്ലിക്കോട് ചെറയേക്കരത്താഴം അരീക്കോട് മീത്തല്‍ ബിജീഷ് ആണ് മരിച്ചത്. ഇരുപത്തിയേഴ് വയസ്സായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. സഹോദരന് ബിബീഷിന്റെ കുത്തേല്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു
ഗുരുതരമായി പരിക്കേറ്റ ബിജീഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ബിബീഷിന് മാനസികാസ്വാസ്ഥ്യം ഉള്ളതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തിട്ടുണ്ട്.
Discussion about this post