കണ്ണൂര്‍: കഴിഞ്ഞ ദിവസം വയനാട് ജില്ലയില്‍ കൗമാരക്കാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതയേറുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ വയനാട്ടില്‍ സമപ്രായക്കാരായ മൂന്ന് വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കിയതോടെയാണ് രക്ഷിതാക്കളേയും സമൂഹത്തേയും ഞെട്ടിപ്പിച്ച മരണഗ്രൂപ്പുകളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്. ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം സംസ്ഥാനം മുഴുവനുമുണ്ടെന്ന സൂചന ലഭിച്ചതോടെയാണ് പോലീസ് അന്വേഷണം മുഴുവന്‍ ജില്ലകളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്.
അതിനിടെ മരണ ഗ്രൂപ്പിന്റെ അഡ്മിന് കാസര്‍കോട് സ്വദേശിയാണെന്ന് സ്ഥിരീകരിക്കാത്ത വിവരവും പുറത്തുവരുന്നു. സൈബര്‍ സെല്ലിന്റെ തിരുവനന്തപുരം ആസ്ഥാനം കേന്ദ്രീകരിച്ചാണ് ഗ്രൂപ്പുകളുടെ നിരീക്ഷണം നടത്തുന്നത്. ഇതിന് പുറമെ കണ്ണൂര്‍ റേഞ്ച് ഐജി ബല്‍റാംകുമാര്‍ ഉപാദ്ധ്യായയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിനും രൂപം നല്‍കിയിട്ടുണ്ട്. അന്വേഷണത്തിന് പോലീസ് മേധാവിയുടെ മേല്‍നോട്ടവുമുണ്ടാകും.
Discussion about this post