ആലപ്പുഴ: ആലപ്പുഴയില്‍ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് അമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ച മകന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഓമനപ്പുഴ മാവേലി തയ്യില്‍ ദേവസ്യയുടെ ഭാര്യ മേരിക്കുട്ടിയ്ക്ക് (58) ആണ് പരിക്കേറ്റത്. അമ്മയെ കുത്തി പരിക്കേല്‍പ്പിച്ചതിന് ശേഷം മകന് സാജന് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.
സാജന്റെ മകന്റെ ആദ്യ കുര്‍ബാനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. അതേസമയം ഗുരുതരമായി പരിക്കേറ്റ ഇരുവരേയും സമീപത്തെ ആശുപത്രിയയില്‍ പ്രവേശിപ്പിട്ടിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
Discussion about this post