ന്യൂ ഡല്‍ഹി: ഡല്‍ഹിയിലെ ബാസിദാപൂരില് നടുറോഡില്‍ വെച്ച് പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത് തടഞ്ഞ പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തി. മര്‍ദ്ദനത്തില്‍ ദ്രുവ് ത്യാഗിയാണ് കൊല്ലപ്പെട്ടത്. റോഡിലൂടെ നടന്നുപോകുന്നതിനിടെ ദ്രുവിനെയും മകളേയും റോഡില്‍വച്ച് ഒരു സംഘം യുവാക്കള്‍ വളയുകയും പെണ്‍കുട്ടിയെ ഉപദ്രവിക്കാനും ശ്രമിച്ചു.
തുടര്‍ന്ന് യുവാക്കളുമായി ദ്രുവ് വാക്കേറ്റത്തിലേര്‍പ്പെട്ടു. പിന്നീട് ഇരുവരും വീട്ടിലേക്ക് മടങ്ങി. ശേഷം പ്രശ്നം പരിഹരിക്കുന്നതിനായി കനെയും കൂട്ടി യുവാക്കളുടെ അടുത്ത് പോയി. എന്നാല്‍ പ്രശ്നം പരിഹരിക്കുന്നതിന് പകരം യുവാക്കള്‍ ഇരുവരേയും ക്രകൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ദ്രുവ് കൊല്ലപ്പെടുകയായിരുന്നു. തിങ്കളാഴ്ച്ചയാണ് സംഭവം നടന്നത്.
Discussion about this post