ശ്രീനഗര്‍: കാശ്മീരില്‍ പ്രായപൂത്തിയാകാത്ത പെണ്‍കുട്ടിയ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ വന്‍ പ്രക്ഷോഭം. പീഡനത്തിനിരയായ മൂന്ന് വയസ്സുകാരിയുടെ അയല്‍വായിയാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
പെണ്‍കുട്ടിക്ക് മിഠായി നല്കി പ്രലോഭിപ്പിച്ചാണ് പീഡനത്തിനിരയാക്കിയത്. ഈ സംഭവത്തെ തുടര്‍ന്ന് ബരാമുള്ള, ശ്രീനഗര്‍, ബന്ദിപോറ ജില്ലകളില്‍ ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ശ്രീനഗര്‍-ബരാമുള്ള ഹൈവേ പ്രക്ഷോഭകര്‍ കടകള്‍ അടപ്പിച്ചു.
അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ തീരുമാനിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. അതേസമയം അറസ്റ്റിലായ യുവാവിന് പ്രായപൂര്‍ത്തിയായോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും സ്കൂള്‍ രേഖകള്‍ പ്രകാരം ഇയാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും കൂടുതല്‍ പരിശോധനകള്‍ നടക്കുകയാണെന്നു അധികൃതര്‍ അറിയിച്ചു.
Discussion about this post