പൊള്ളാച്ചി: പൊള്ളാച്ചിയില്‍ നവജാത ശിശുവിനെ ആശുപത്രിയില്‍ നിന്ന് തട്ടികൊണ്ടുപോയ സ്ത്രീ അറസ്റ്റില്‍. പിഞ്ഞുകുഞ്ഞിന്റെ മാതാപിതാക്കളോടെ സൗഹൃദം സ്ഥാപിച്ചാണ് ഇവര്‍ കുട്ടിയെ തട്ടികൊണ്ടു പോയത്. കഴിഞ്ഞ ഞായറാഴ്ചയാാണ് മറിയമ്മ എന്ന് സ്ത്രീ കുഞ്ഞിനെ തട്ടിക്കൊണ്ടു പോയത്.
ഭര്‍ത്താവ് അതേ ആശുപത്രിയിലെ പുരുഷ വാര്‍ഡില്‍ അഡ്മിറ്റാണെന്ന് കുട്ടിയുടെ മാതാപിതാക്കളെ മറിയമ്മ പറഞ്ഞുവിശ്വസിപ്പിക്കുകയായിരുന്നു. കുട്ടിയുടെ എല്ലാ കാര്യങ്ങളും താന്‍ നോക്കിക്കൊള്ളാമെന്നും തന്നെ സ്ത്രീകളുടെ വാര്‍ഡില്‍ നിര്‍ത്തണമെന്നും ഇവര്‍ മാതാപിതാക്കളോട് ചോദിച്ചിരിന്നു.
എന്നാല്‍ കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം വാര്‍ഡില്‍ നിന്ന് കുട്ടിയെ തട്ടി കൊണ്ടു പോവുകയായിരുന്നു. മാതാപിതാക്കള്‍ ബഹളം വച്ചതോടെ ആശുപത്രി അധികൃതര്‍ സിസിടവി പരിശോധിച്ച് പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് സ്ത്രീയെ പൊള്ളാച്ചിയില്‍ വെച്ച് പിടിക്കൂടുകയായിരുന്നു.
Discussion about this post