മഞ്ചേരി; വളാഞ്ചേരിയില്‍ വെണ്ടല്ലൂരില്‍ വൃദ്ധയെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 25,000 രൂപ പിഴയും ശിക്ഷ. പൈലിപ്പുറം അരങ്ങംപള്ളിയാലില്‍ ശാന്തകുമാരി(66)യെയാണ് ഒന്നാം അഡീഷണല്‍ സെഷന്‍ കോടതി എ വി നാരായണന്‍ ശിക്ഷിച്ചത്.
2013 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. സംഭവദിവസം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. കുഞ്ഞിലക്ഷ്മി അമ്മയുടെ അധ്യാപികയായ മകള്‍ സ്‌കൂളില്‍ പോയതായിരുന്നു ഈ സമയാണ് പ്രതി വീട്ടില്‍ കേറി പറ്റുിയത് , തുടര്‍ന്ന് അമ്മയുമായി ഏറെ നേരം സംസാരിച്ചിരുന്നു. പിന്നീട് അടുക്കളയില്‍പോയി വെട്ടുകത്തിയെടുത്ത് വന്ന് വെട്ടി കൊലപ്പെടുത്തുകയായിരിന്നു. മൂന്നു തവണ വെട്ടിയശേഷം സാരിയെടുത്ത് കഴുത്ത്ഞെരുക്കി മരണം ഉറപ്പാക്കി. കുഞ്ഞിലക്ഷ്മി അമ്മയുടെ ചെവിയറുത്ത് ആഭരണങ്ങള്‍ കവര്‍ന്നശേഷം മുളകുപൊടി നിലത്ത് വിതറി രക്ഷപ്പെട്ടു.
34 ഗ്രാം വരുന്ന ആഭരണങ്ങള്‍ വളാഞ്ചേരിയിലെ സ്വര്‍ണക്കടയില്‍ വിറ്റു. ഇവ പിന്നീട് കണ്ടെടുത്തു. പ്രോസികൂഷന്വേണ്ടി സ്പെഷ്യല്‍ പബ്ളിക്ക് പ്രോസിക്യൂട്ടന്‍ എം രാജേഷ്, അഭിഭാഷകരായ പി അശ്വനി, എ ഹരികൃഷ്ണന്‍, പി ശ്രീനിവാസന്‍ എന്നിവരും ഹാജരായി.
പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജലിലേക്ക് മാറ്റി. കൊലപാത കുറ്റത്തിന് ജീവപര്യന്തം തടവും 25,000 രൂപയുമാണ് ശിക്ഷ. കവര്‍ച്ച, തെളിവ് നശിപ്പില്‍, വീട്ടില്‍ അതിക്രമിച്ചു കയറല്‍ എന്നീ കുറ്റങ്ങള്‍ക്ക് അഞ്ചുവര്‍ഷം വീതം തടവും വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. കേസില്‍ 34 സാക്ഷികളെ വിസ്തരിച്ചു. 49 രേഖകളും 17 തൊണ്ടിമുതലും പ്രോസിക്യൂഷന്‍ ഹാജരാക്കി.
Discussion about this post