ഛണ്ഡീഗഢ്: പഞ്ചാപിലെ ലുധിയാനയില്‍ ആസിഡ് ആക്രമണത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ക്ക് ഗുരുതര പരിക്ക്. ശനിയാഴ്ചയാണ് സംഭവം. രണ്ട് ബൈക്കുകളില്‍ എത്തിയ ആക്രമികളാണ് പെണ്‍കുട്ടികള്‍ക്ക് നേരെ ആസിഡ് ഒഴിച്ചത്. റോഡിലൂടെ നടന്ന് പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ അക്രമികള്‍ ആസിഡ് ഒഴിക്കുകയായിരുന്നു.
സംഭവ കാരണം വ്യക്തമല്ല. പെണ്‍കുട്ടികളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് ഇരയായവരില്‍ ഒരാള്‍ക്ക് 19 വയസും ഒരാള്‍ വിവാഹിതയുമാണ്. സംഭവത്തില്‍ 25 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. പെണ്‍കുട്ടികളിലൊരാളുടെ മുഖത്ത് സാരമായി പൊള്ളലേറ്റു.
ഒരാളുടെ നെഞ്ചിലാണ് പൊള്ളലേറ്റത്. സംഭവത്തില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ സന്ദീപ് വധേര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുവരും അപകട നില തരണം ചെയ്തെന്നാണ് ആശുപത്രി വൃത്തങ്ങളുടെ വെളിപ്പെടുത്തല്‍. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
Discussion about this post