ഹരിദ്വാര്‍: ഉത്തരാഖണ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത തട്ടികൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍. ഹരിദ്വാര്‍ സ്വദേശിയായ സോനുവാണ് അറസ്റ്റിലായത്. ആറുവയസുകാരിയെ കളി സ്ഥലത്ത് നിന്നാണ് ഇയാള്‍ തട്ടികൊണ്ട് പോയത്.
സംഭവം നടക്കുമ്പോള്‍ പ്രതി മദ്യ ലഹരിയിലായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. മൃതദേഹം ശ്യാംപുരില്‍ നിന്നു കണ്ടെത്തിയത്. കുട്ടിയുടെ വീടിനടുത്തുള്ള കോഴി ഫാമിലെ സെക്യൂരിറ്റി ജീവനക്കാരനായ സോനു, സമീപമുള്ള വനപ്രദേശത്തേക്ക് കുട്ടിയെ വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
കുട്ടി കരഞ്ഞപ്പോള്‍ ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നു. എന്നാല്‍ കുറ്റകൃത്യത്തില്‍ മറ്റൊരാള്‍ക്കും പങ്കുണ്ടെന്നു കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു. കുട്ടിയുടെ മാതാപിതാക്കള്‍ ജോലിചെയ്യുന്ന പാടത്തു നിന്ന് 600 മീറ്റര്‍ മാത്രം അകലെ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. അറസ്റ്റിലായ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്.