ന്യൂഡല്‍ഹി: ‘എനിക്കറിയാം ഏതു നിമിഷവും താന്‍ കൊല്ലപ്പെടുമെന്ന്. ഓരോ ദിവസവും മരണവുമായി യുദ്ധം ചെയ്യുകയാണ് ‘ രാജ്യത്തെ നടുക്കിയ കത്വ കൂട്ട ബലാത്സംഗ കേസില്‍ കുട്ടിയുടെ കുടുംബത്തിന് വേണ്ടി കോടതിയില്‍ ഹാജരാകുന്ന അഭിഭാഷക ദീപികാ സിങിന്റെ വാക്കുകളാണിവ. കത്വയില്‍ എട്ടുവയസുകാരിയെ ക്ഷേത്രത്തിലെ മുറിയില്‍ അടച്ചു ദിവസങ്ങളോളം പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടിക്ക് നീതിക്കായി പോരാടുകയാണിവര്‍.
കേസില്‍ ഹാജരായ അന്നുമുതല്‍ തനിക്കും കുടുംബത്തിനും വധഭീഷണി സന്ദേശങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. വധഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ നേരത്തെതന്നെ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാശ്മീര്‍ പോലിസാണു സുരക്ഷ ഒരുക്കുന്നത്. എന്നിരുന്നാലും പെണ്‍കുട്ടിയെ കൊലപ്പെടുത്തിയവരുമായി ബന്ധപ്പെട്ടവര്‍ തന്നെയും കൊലപ്പെടുത്തുമെന്നു പറഞ്ഞു. തന്റെ വീടിനടുത്തു മയക്കുമരുന്നു കൊണ്ടുവച്ച് കേസില്‍ കുടുക്കാനുള്ള ശ്രമവുമുണ്ടായി അഭിഭാഷക ദീപികാ സിങ് രജാവത്ത് മാധ്യമങ്ങളോടു പറഞ്ഞു.
അക്രമികള്‍ക്കു സഹായം നല്കുന്ന ബിജെപി ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് കേസ് നടപടികള്‍ സുതാര്യമാക്കാന്‍ സുപ്രിം കോടതിയുടെ നിര്‍ദേശ പ്രകാരം കാശ്മീര്‍ കോടതിയില്‍നിന്ന് വിചാരണ പഞ്ചാബിലെ പത്താന്‍കോട്ട് കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്
Discussion about this post