നാഗര്‍കോവില്‍: ഭാര്യയുടെ കണ്മുമ്പില് വെച്ച് ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തി. തിങ്കളാഴ്ച രാത്രി നാഗര്‍കോവിലിലെ മേലമണക്കുടി ലൂര്‍ദ് മാതാ സ്ട്രീറ്റില്‍ താമസിക്കുന്ന കുടുംബത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.
35-കാരനായ വിന്‍സെന്റിനെയാണ് എട്ടംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
ചൂട് കൂടുതലായിരുന്നതിനാല്‍ വീടിന് പുറത്ത് ഭാര്യയോടൊപ്പം ഉറങ്ങിയ മത്സ്യത്തൊഴിലാളിയായ വിന്‍സെന്റിന്റെ മുഖത്ത് പ്രദേശവാസിയായ കിദിയോന്‍ ഉള്‍പ്പെടുന്ന എട്ടംഗ സംഘം ടോര്‍ച്ച് ലൈറ്റ് തെളിച്ചു.
ഇത് ചോദ്യം ചെയ്തതോടെ ഇരുവര്‍ക്കുമിടയില്‍ തര്‍ക്കം ഉണ്ടായി. തുടര്‍ന്ന് കിദിയോനും സംഘവും വിന്‍സെന്റിനെ അരിവാളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപെട്ടു. ശേഷം ഗുരുതര പരിക്കേറ്റ വിന്‍സെന്റിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post