ഹൈദരാബാദ്: ഹൈദരാബാദില്‍ വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറിയ അധ്യാപകനെതിരെ പരാതി. നാരായണ്‍ഗുഡ ഡാന്‍സ് ഡ്രാമ അക്കാഡമിയിലെ ഇരുപത്തിയൊന്നുകാരിയായ വിദ്യാര്‍ത്ഥിനിയാണ് അധ്യാപകനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്‍പ് വിദ്യാര്‍ത്ഥികളോട് വസ്ത്രം അഴിക്കാന്‍ അധ്യാപകന് ആവശ്യപ്പെട്ടു.
അധ്യാപകന്റെ നിര്‍ദേശത്തെ എതിര്‍ത്ത പെണ്‍കുട്ടി തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അധ്യാപകനെതിരെ സെക്ഷന്‍ 509(സ്ത്രീകളെ അപമാനിക്കുന്നതരത്തിലുള്ള വാക്കുകള്‍ പ്രയോഗിക്കുക) പ്രകാരം പോലീസ് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ചയാണ് പോലീസ് ഇക്കാര്യം പുറത്തുവിട്ടത്.
Discussion about this post