ആലുവ: ആലുവയില്‍ മൂന്ന് വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കുട്ടിയുടെ മാതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കുട്ടി അനുസരണക്കേട് കാണിച്ചതിനാണ് മര്‍ദ്ദിച്ചതെന്ന് അമ്മ പോലീസിനോടെ പറഞ്ഞു.
സംഭവത്തില്‍ നേരത്തെ പോലീസ് മാതാപിതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. ജുവനൈല്‍ ജസ്റ്റിസ് സെക്ഷന്‍ 75 , 307 ഐപിസ് എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
തലയോട്ടിയില്‍ പൊട്ടലും ശരീരമാസകലും പൊള്ളലേറ്റ പാടുകളുള്ള ആണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയിലാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവന് നിലനിര്‍ത്തുന്നത്. അമ്മയുടെ കൈയില്‍ നിന്ന് താഴെ വീണെന്ന് പറഞ്ഞാണ് പിതാവ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ കുട്ടിയുടെ ഗുരുതരാവസ്ഥ ബോധ്യപ്പെട്ടതോടെ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
Discussion about this post