തിരുവനന്തപുരം: കോളിയൂരില്‍ ഭര്‍ത്താവനെ കൊലപ്പെടുത്തിയ ശേഷം ഭാര്യയെ പീഡിപ്പിച്ച സംഭവത്തില്‍ കോടതി ഇന്ന് വിധി പറയും. പാറശാല സ്വദേശി അനില്‍കുമാര്‍, തമിഴ്നാട് സ്വദേശി ചന്ദ്രശേഖരന് എന്നിവരാണ് കേസിലെ പ്രതികള്‍. തിരുവനന്തപുരം രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക.
മോഷ്ടിക്കാന്‍ കയറിയ പ്രതികള്‍ ഭര്‍ത്താവിനെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ഭാര്യയെ പീഡിപ്പിച്ചു. ഭാര്യ മരണത്തെ തോല്‍പ്പിച്ചെങ്കിലും ആരെയും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് ആശുപത്പി വൃത്തങ്ങള്‍ അറിയിച്ചു. ഈ സംഭവത്തില്‍ പ്രതികള്‍ക്ക് കടുത്ത് ശിക്ഷ നല്‍കണമെന്ന് ബന്ധുകള്‍ അറിയിച്ചു.
Discussion about this post