തിരുവനന്തപുരം: തിരുവനന്തപുരം ഉദയന്കുളങ്ങരയ്ക്ക് സമീപത്തുള്ള എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തി നശിച്ച നിലയില്‍. തോട്ടിന്കരയിലെ 106-ാം നമ്പര്‍ ബൂത്ത് ഓഫിസിനാണ് തീയിട്ടത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നതെന്ന് സംശയം.
അടിച്ച തകര്‍ത്ത ഓഫീസ് കഴിഞ്ഞ ദിവസമാണ് പുതിക്കി പണിതിരുന്നത്. സംഭവത്തിന് പിന്നില്‍ ബിജെപി പ്രവര്ത്താകരാണെന്നാണ് നേതാക്കള്‍ ആരോപിക്കുന്നത്. സമാന രീതിയില്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി ദിവാകരന്റെ ഇലക്ഷന് കമ്മിറ്റി ഓഫീസ് കത്തി നശിച്ചിരുന്നു.
നെയ്യാറ്റിന്‍കര നിയമസഭാ മണ്ഡലത്തിലെ അതിയന്നൂരിലെ മേഖല ഇലക്ഷന് കമ്മിറ്റി ഓഫീസാണ് കത്തിനശിച്ചത്. ഇവിടെ അടുക്കിവെച്ചിരുന്ന പതിനേഴോളം കസേരകളാണ് തീപിടിത്തത്തില്‍ പൂര്‍ണമായി കത്തി നശിച്ചത്. ഈ സംഭവങ്ങള്‍ക്ക് പിന്നാലെ ഗൂഢാലോചനയുള്ളതായി എല്‍ഡിഎഫ് നേതാക്കള്‍ ആരോപിച്ചിരുന്നു.
Discussion about this post