റിയാദ്: സൗദിയില്‍ പോലീസുകാരനെ് വധശിക്ഷയ്ക്ക് വിധേയനാക്കി. അധികാര ദുര്‍വിനിയോഗം നടത്തിയതിനാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്. ഖാലിത് ബിന്‍ മില്‍ഫി അല്‍ ഉതൈബി എന്ന് ഉദ്യോഗ്സ്ഥനെയാണ് റിയാദില്‍ വ്യാഴാഴ്ച വധശിക്ഷക്ക് വിധേയമാക്കിയത്. ഇക്കാര്യം ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്.
കസ്റ്റഡിയിലെടുത്തയാളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതിനും അതിക്രമവും അധികാര ദുര്‍വിനിയോഗവും സേവനത്തില്‍ വിശ്വാസ വഞ്ചനയും നടത്തിയ കുറ്റത്തിനാണ് സുരക്ഷാ ഉദ്യോഗസ്ഥനെ വധശിക്ഷക്കു വിധേയമാക്കിയത്. റിയാദില്‍ ഒരു പോലീസ് സ്റ്റേഷനില്‍ സേവനം നടത്തിയിരുന്ന സമയത്ത് ഏതാനും വ്യക്തികളെ കസ്റ്റഡിയിലെടുക്കുകയും ഇവരില്‍ ഒരാളെ ബലമായി പ്രകൃതി വിരുദ്ധ പീഡനത്തിനു വിധേയമാക്കുകയും ചെയ്തതായാണ് സുരക്ഷാ ജീവനക്കാരന് എതിരായുള്ള കുറ്റം.
അതിന് പുറമേ സംഭവം ഇയാള്‍ ഫോണില്‍ പകര്‍ത്തുകയും മറ്റുചിലര്‍ക്ക് കൈമാറുകയും ചെയ്തു. പണം നല്കിയാല് ഈ വ്യക്തിയെ കാഴ്ചവെക്കാന്‍ തയ്യാറാണെന്നും സുരക്ഷാ ജീവനക്കാരന് അറിയിച്ചു. കുറ്റാരോപിതനായ പോലീസുകാരനെ കോടതിയില്‍ ഹാജരാക്കുകയും കുറ്റം സംശയാതീതമായി തെളിയിക്കപ്പെടുകയും ചെയ്തു.
തുടര്‍ന്നു കോടതി ഇയാള്‍ക്ക് വധശിക്ഷി വിധിക്കുകയായിരുന്നു. തുടര്‍ന്ന് കീഴ്കോടതി വിധിയെ
ജനറല്‍ കോടതിയും സൂപ്രീം കോടതിയും ശരിവെച്ചു. പിന്നീട് റോയല്‍ കോടതി വിധി അന്തിമമായി ശരി വെക്കുകയും ചെയ്തിനെ തുടര്‍ന്നാണ് ഇയാളെ വധശിക്ഷയ്ക്ക് വിധേയനാക്കിയത്.
Discussion about this post