രാജപുരം: രാജപുരത്ത് ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യാതെ രണ്ടു മക്കളെ ഇന്‍സുലിന്‍ കുത്തിവെച്ച ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്‍സുലിന്‍ സ്വയം കുത്തിവെച്ചും അമിതമായി ഉറക്കഗുളിക കഴിച്ചും ആണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്.
രാജപുരം പോലീസ് സ്റ്റേഷന് അതിര്‍ത്തിയിലെ ചെറുപനത്തടിയിലെ 32കാരിയാണ് നാലും മൂന്നും വയസുള്ള കുട്ടികളെ ഇന്‍സുലിന്‍ കുത്തിവെച്ച ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്.
ഭര്‍ത്താവ് ദിവസവും മദ്യപിച്ചെത്തുകയും യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.
ഗുരുതരനിലയിലായ യുവതിയെയും മക്കളെയും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയെ മദ്യപിച്ചെത്തുന്ന ഭര്‍ത്താവ് നിരന്തരം ക്രൂരമായി പീഡിപ്പിക്കുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. അതേസമയം യുവതിയുടെ പേരും വിവരവും പുറത്ത് വിട്ടിട്ടില്ല.
Discussion about this post