ഓപ്പറേഷന്‍ പി ഹണ്ട്; അറസ്റ്റിലായവരില്‍ പലരും ഉന്നതവിദ്യാഭ്യാസമുള്ളവര്‍

ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും നഗ്ന ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതിനും വിദേശത്തേയ്ക്ക് വില്‍പന നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഓപ്പറേഷന്‍ പി ഹണ്ട് വഴിയുള്ള പരിശോധന നടന്നത്

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഓപ്പറേന്‍ പി ഹണ്ട് വഴിയുള്ള പരിശോധനയില്‍ പിടിയിലായവരില്‍ പലരും ഉന്നതവിദ്യാഭ്യാസമുള്ളവരാണെന്ന് കണ്ടെത്തി. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും നഗ്ന ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതിനും വിദേശത്തേയ്ക്ക് വില്‍പന നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഓപ്പറേഷന്‍ പി ഹണ്ട് വഴിയുള്ള പരിശോധന നടന്നത്.

85 ഗ്രൂപ്പുകളെ കുറിച്ചുള്ള വിവരമാണ് ഇന്റപോള്‍ പോലീസിന് നല്‍കിയിരിക്കുന്നത്. ഈ ഗ്രൂപ്പിലുള്ള മലയാളികളല്ലാത്തവരുടെ വിവരങ്ങള്‍ ഇന്റര്‍പോളിനും മറ്റ് സംസ്ഥാനങ്ങളിലെ പോലീസിനും കൈമാറിയിട്ടുണ്ട്. കുട്ടികളുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് 5 വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

അതീവരഹസ്യമായാണ് റാക്കറ്റിന്റെ പ്രവര്‍ത്തനം. ടെലഗ്രാം, വാട്‌സ് ആപ്പ് എന്നിവയില്‍ ഗ്രൂപ്പുണ്ടാക്കും. അതേസമയം തന്നെ വിവിധ അശ്ലീല സൈറ്റുകളിലും ഇവര്‍ സജീവമാകും. വ്യാജപേരുകളിലാകും പലരുടേയും പ്രവര്‍ത്തനം.

Exit mobile version