തൊടുപുഴ: രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനത്തിനിരയായ സംഭവത്തില്‍ കുട്ടിയുടെ അമ്മയ്‌ക്കെതിരെ മുത്തശ്ശി രംഗത്ത്. തന്റെ മകന്‍ മരിച്ച മൂന്ന് മാസത്തിനുള്ളില്‍ യുവതി കുട്ടികളെയും കൂട്ടി അരുണിനൊപ്പം പോയെന്നും കുട്ടികളെ തങ്ങള്‍ക്ക് വിട്ട് നല്‍കിയില്ലെന്നും മുത്തശ്ശി പറഞ്ഞു.
തൊടുപുഴയില്‍ നടന്ന സംഭവത്തോടെ മര്‍ദ്ദനമേറ്റ ഏഴുവയസുകാന്റെ അച്ഛന്‍ ബിജുവിന്റെ മരണത്തിലും ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. 2018 മെയ് മാസമാണ് ബിജു മരിച്ചത്. ഹൃദയാഘാതമായിരുന്നു മരണ കാരണമെന്നെണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍. വിവാഹ ശേഷം യുതിയുടെ വീട്ടിലായിരുന്നു ബിജുവിന്റെ താമസം.
കുട്ടിയെ ആക്രമിച്ച സംഭവത്തില്‍ അരുണിനെ ഇടുക്കിയില്‍ മജിസ്‌ട്രേട്ടിനു മുന്‍പില്‍ ഹാജരാക്കിയ ശേഷം
രണ്ടാഴ്ച്ചത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. യുവതിയുടെ രഹസ്യമൊഴിയെടുക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം മര്‍ദ്ദനമേറ്റ കുട്ടിയുടെ നില അതീവ ഗുരുതരാവസ്ഥയില്‍ തന്നെ തുടരുകയാണ്.
സംഭവത്തില്‍ പ്രതിയ്‌ക്കെതിരെ പോക്‌സോ ഉള്‍പ്പെടെ വധശ്രമം, കുട്ടികള്‍ക്ക് എതിരായ അതിക്രമം തുടങ്ങിയ കുറ്റങ്ങളാണ് ചുനത്തിയിരിച്ചുന്നത്. അതേസമയം ഇളയകുട്ടിയായ നാല് വയസുകാരനെ മര്‍ദ്ദിച്ചതിന് പ്രത്യേക കേസെടുക്കും. തൊടപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.